ഈരേഴ യുപി സ്കൂളിൽ
സീഡ് പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു
ചെട്ടികുളങ്ങര: ഈരേഴ യുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം സ്കൂൾ മാനേജർ എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു. വിദ്യാർഥികൾ തങ്ങളുടെ വിരലടയാളം കൊണ്ട് വൃക്ഷചിത്രം രചിച്ചു. ഹെഡ്മിസ്ട്രസ് ഡി. ഷീലാകുമാരി, സീഡ് കോഡിനേറ്റർ കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
June 06
12:53
2025