SEED News

പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും


ഷൊർണൂർ: കല്ലിപ്പാടം ആരിയഞ്ചിറ.യു.പി. സ്കൂളിൽ സ്നേഹിത സീഡ് ക്ലബ്ബ്  പരിസ്ഥിതി വാരം ആചരിച്ചു. ജൂൺ 4 ന് വനമിത്ര പുരസ്കാര ജേതാവ് ശ്രീ . മോഹനൻ ഇടിയത്ത് തൈ നട്ടും ബോധവത്ക്കരണ ക്ലാസ്സ് നടത്തിയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  മുറ്റത്തൊരു കറിവേപ്പ് പദ്ധതിയ്ക്ക് ഹെഡ്മാസ്റ്റർ ശ്രീ. എസ് ശാന്തിലാൽ തുടക്കം കുറിച്ചു. സ്കൂളിലും വീടുകളിലും കുട്ടികൾ കറിവേപ്പിൻ തൈ നട്ടു. മുമ്പ് നട്ട് വളർത്തിയ നക്ഷത്രവനത്തിലെ നഷ്ടപ്പെട്ട തൈകൾ വെച്ച് പിടിപ്പിച്ചു . എ.കെ. പി.എ. സ്കൂളിൽ വെച്ച് ജൂൺ 10 ന് നടത്തിയ ഫോട്ടോ പ്രദർശനത്തിലും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശ്രീ. സുധീപ് എൽ നടത്തിയ ക്ലാസ്സിലും പങ്കെടുക്കാൻ സീഡ് അംഗങ്ങൾക്ക് അവസരം ലഭിച്ചു. സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനവും പ്ലാസ്റ്റിക് മാലിന്യ മുക്ത ഗ്രാമ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു. ജൂൺ 11 ന് കല്ലിപ്പാടം പാട ശേഖരസമിതിയിലെ കർഷകപ്രതിഭ കെ അശോകൻ്റെ പാടത്ത് ഞാറ് നട്ട് നടീൽ ഉത്സവത്തിൽ പങ്കാളികളായി .നഷ്ടപ്പെടുന്ന കാർഷിക സംസ്കാരം തിരിച്ചു പിടിക്കുന്നതിനും, പ്രകൃതിയെ ലഹരിയാക്കി  മണ്ണറിയുന്ന  മനസ്സറിയുന്ന പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .സീഡ് കോ - ഓർഡിനേറ്റർ, സ്മിത പി ആർ അധ്യാപകനായ  മുഹമ്മദ് ഷിയാസ്.കെ.  നിമിഷ. ടി എന്നിവർ നേതൃത്വം നല്കി

June 12
12:53 2025

Write a Comment