പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
പുല്ലാളൂർ: പുല്ലാളൂർ എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിക്കൊരു കുട എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി സ്കൂളിൻ്റെ പരിസരത്ത് സീഡ് ക്ലബ് വിദ്യാർഥികൾ 17 തരം വ്യത്യസ്തമായ ചെടികൾ വെച്ചുപിടിപ്പിച്ചു.ഞങ്ങളില്ല ലഹരിയിലേക്ക് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾ അവരുടെ കൂട്ടുകാർക്ക് സ്നേഹ സമാനമായി ചെടികൾ കൈമാറുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മടവൂർ കൃഷി ഓഫീസർ ഫാത്തിമ നിഷിൻ നിർവഹിച്ചു.പ്രധാനാധ്യാപിക കെ. വിചിത്ര, ക്ലബ് കോർഡിനേറ്റർ എം. എസ്. അബ്ദുൽ അസീബ്, ആർ ജി കൺവീനർ കെ. സരിത, ശ്രുതി, നീതു തുടങ്ങിയവർ സംസാരിച്ചു.
June 21
12:53
2025