പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കൂളിൽ ദേശീയ വായനാദിനത്തി ൽമാതൃഭൂമി സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ അക്ഷരവൃക്ഷം നിർമ്മിച്ചു. ഒന്ന്, രണ്ട് ക്ലാസിൽ പഠിക്കുന്ന മിടുക്കർ വിവിധവർണ്ണങ്ങളിലെഴുതിയ അക്ഷരങ്ങൾ സ്കൂൾ അങ്കണത്തിലെ വൃക്ഷക്കൊമ്പിൽ തൂക്കിയിട്ടാണ് അക്ഷരവൃക്ഷം നിർമ്മിച്ചത്. വായനാപക്ഷാചരണത്തോടനുബന്ധിച്ച് വായനാ മത്സരം, പുസ്തക റിവ്യൂ, വായനാ കിരീടം, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി മെഗാ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളാണ് ക്ലബിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. 2025 ലോക പരിസ്ഥിതി ദിനത്തിലെ പ്രധാന സന്ദേശമായ ബീറ്റ് പ്ലാസ്റ്റിക്, ശുചിത്വ മിഷൻ്റെ മാലിന്യ മുക്ത കേരളം എന്നീ ആശയങ്ങൾ പിൻതുടർന്ന് പ്ലാസ്റ്റിക്, തെർമോകോൾ, ബലൂൺ, ബാനർ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വായനാപക്ഷാചരണം നടത്തുന്നത്. വിദ്യാർത്ഥികൾ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നല്കി. സ്കൂൾ പ്രിൻസിപ്പൽ കെ. വി.ജോർജ് കുട്ടികൾക്ക് വായനാദിന സന്ദേശം പകർന്നു. വൈസ് പ്രിൻസിപ്പൽ പി. സി.ബിനീഷ്, അധ്യാപകരായ കെ.നഫീസ, കെ.രമ, കെ. കെ രാജീവൻ, രജില കാപ്പുമ്മൽ എന്നിവർ സംസാരിച്ചു. സീഡ് കോർഡിനേറ്റർ കെ.മിനി നേതൃത്വം നൽകി