reporter News

ഭീതി പരത്തുന്ന തണൽ മരങ്ങൾ

മീഞ്ചന്ത : സ്കൂളിൽ വന്ന് തിരിച്ച് വീട്ടിലെത്തും വരെ മനസിൽ പേടിയാണ്. സ്കൂളിന് മുമ്പിലെ റോഡിന് മറുവശത്ത് ഉള്ള റോഡിലേക്ക് പടർന്ന് കിടക്കുന്ന മരത്തിൻ്റെ അടിയിലൂടെ സ്കൂളിലേക്ക് പോകുക എന്നത് ടീച്ചർ പറയാറുള്ള ഡെമോക്ലിസിൻ്റെ വാളിൻ്റെ ചുവട്ടിലൂടെ നടക്കും പോലെയാണ്. ഉണങ്ങിയ, മഴ പെയ്ത് കുതിർന്ന വലിയ ശാഖയുള്ള മരത്തിനടിയിലൂടെ പോവുമ്പോൾ ഒരു ഞെട്ടലാണ്. സ്കൂൾ ഗെയ്റ്റ് കടന്ന് സ്കൂളിനുള്ളിൽ എത്തിയാലാണ് ഒരാശ്വാസം.സ്കൂളിനു മുൻവശത്തായി മീഞ്ചന്ത വട്ടക്കിണർ ജംഗ്ഷനിൽ ഞങ്ങൾക്കും, എല്ലാവർക്കും പ്രിയപ്പെട്ട തണൽ മരമാണെങ്കിലും ഞങ്ങൾക്ക് ഇത് പേടി സ്വപ്നമാണ്. ഇതിൻ്റെ അപകട ഭീഷണി ഉയർത്തുന്ന ചില്ലകൾ വെട്ടിമാറ്റി വരാനിരിക്കുന്ന വലിയ അപകടത്തെ ഒഴിവാക്കുവാൻ അധികൃതർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഈ പ്രശ്നത്തിനായുള്ള നടപടികൾ അധികാരികൾ എത്രയും പെട്ടന്ന് സ്വീകരിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം.


July 08
12:53 2025

Write a Comment