SEED News

മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.

ചിങ്ങപുരം: മാതൃഭൂമി സീഡ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഈ വർഷം നടപ്പിലാക്കുന്ന ലഹരിക്കെതിരായുള്ള പ്രധാന പദ്ധതിയായ സേ നോ ടു ഡ്രഗ്സ് 'സ്റ്റിക് ഓൺ ടു ലൈഫിന് ' ലോക ലഹരി വിരുദ്ധ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കം കുറിച്ചു.    കുട്ടികളും, അധ്യാപകരും എഴുതിയ ലഹരിക്കെതിരായ സ്റ്റിക്കുകൾ ബോർഡിൽ സ്ഥാപിച്ചു.     പി.ടി.എ. വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത്  നാലാം ക്ലാസ് ലീഡർ എസ്. ആദിഷിന് ബോർഡ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.    സീഡ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ അധ്യക്ഷത വഹിച്ചു.    സീഡ് അംഗം അമൻ രാഗേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.    വി.ടി. ഐശ്വര്യ, അശ്വതി വിശ്വൻ എന്നിവർ പ്രസംഗിച്ചു. 

July 09
12:53 2025

Write a Comment

Related News