SEED News

ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ

പൊയിൽകാവ് : പരിസ്ഥിതി  ദിനാഘോഷത്തിൻ്റെ ഭാഗമായി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂളിൽ   "പർണം" സീഡ് ക്ലബ് ഉദ്ഘാടനം നടത്തി. ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കിക്കൊണ്ട് സ്കൂളിൽ സ്നേഹ വൃക്ഷം നട്ടു കൊണ്ട് റിട്ട. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണി ഗോപാലൻ മാസ്റ്റർ ക്ലബ് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിക്കാരെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ കൂടെ ചേർത്തുകൊണ്ട് ഓപ്പൺ കാൻവാസ് ,ചിത്രരചന, ക്വിസ് മത്സരം, പ്രസംഗ മത്സരം, പരിസ്ഥിതി കവിതകളുടെ ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക കെ. സി  ബീന  അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ക്ലബ് കൺവീനർ  സീമ  സീഡ് ക്ലബ് കൺവീനർ അർജുൻ മാസ്റ്റർ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.ക്ലബ് കൺവീനർ നക്ഷത്ര, സ്റ്റുഡൻ്റ് പ്രതിനിധി നിവേദിത, ഗായത്രി എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

July 09
12:53 2025

Write a Comment

Related News