SEED News

ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ



രാമനാട്ടുകര :  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര അയ്യപ്പൻ എഴുത്തച്ഛൻ എ യു പി ബി സ്കൂളിലെ വിദ്യാർത്ഥികൾ രാമനാട്ടുകര ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടത്തിയ ഫ്ലാഷ് മോബ് ജനശ്രദ്ധ നേടി. ഫ്ലാഷ് മോബ് രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ. ശ്രീമതി വി എം പുഷ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ ഹഫ്സൽ പി കെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നദീറ പിടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഗോപി സി പ്രധാന അധ്യാപകൻ മോഹൻദാസ് എംകെ പിടിഎ പ്രസിഡണ്ട്  പി  സുനിൽകുമാർ എന്നിവർ സംസാരിച്ചു  പി എം ആശ,       പി   സീന,  കെ നീന, അഞ്ജലി. വി ദ്യുതിൻ സാരംഗ് എന്നിവർ നേതൃത്വം നൽകി. മുപ്പതോളം കുട്ടികൾ പങ്കെടുത്ത ഫ്ലാഷ് മോബിന് ശേഷം വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്ലകാർഡുകളുമായി ലഹരിക്കെതിരെ അഭിപ്രായങ്ങളും കയ്യൊപ്പും ചേർത്തിയാണ് മടങ്ങിയത്.

July 09
12:53 2025

Write a Comment

Related News