ബഷീർ അനുസ്മരണ ദിനം
കോഴിക്കോട്: പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങ് പ്രധാനധ്യാപകൻ ഡോ: സലീൽ ഹസ്സൻ ഉദ്ഘാടന ചെയ്തു. ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങളുടെ അവതരണം, "ബഷീർ കൃതികളിലൂടെ "-പുസ്തക പ്രകാശനം, വായനാനുഭവം രചനാ അനുഭവം എന്നീ പരിപാടികൾ നടന്നു. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ബബിത ശശിധരൻ അധ്യാപകരായ ശൈലജ, ടി.സി. താഹിറ,.കെ.കെ സലീന, എന്നിവരും വിദ്യാർത്ഥികളും പങ്കെടുത്തു.
July 09
12:53
2025


