എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
എരവന്നൂർ: എ.എം.എൽ.പി എരവന്നൂർ സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുണിസഞ്ചി വിതരണം ചെയ്തു.രക്ഷിതാക്കളുടെ സഹകരണത്തോടു കൂടിയാണ് മുഴുവൻ വിദ്യാർത്ഥികൾക്കു മാവശ്യമായ തുണിസഞ്ചികൾ നിർമ്മിച്ചത്.ബുൾബുൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സീഡ് പദ്ധതിയുടെ തുണിസഞ്ചി വിതരണം സ്കൂൾ പ്രധാനധ്യാപകൻ നാസിർ തെക്കെവളപ്പിൽ ഉദ്ഘാടനം ചെയ്തു.കൂടാതെ പ്രകൃതിയിലിറങ്ങി വൈവിധ്യമാർന്ന , മരങ്ങളെക്കുറിച്ച് പഠിക്കാൻ മടവൂർ ലൈലാ ബോട്ടാണിക്കൽ ഗാർഡൻ നാലാം ക്ലാസിലെ കുട്ടികൾ സന്ദർശിക്കുകയും ജൈവ വൈവിധ്യത്തെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനും ബൊട്ടാണിക്കൽ ഗാർഡൻ ഉടമയുമായ വി.എം.മുഹമ്മദ് കോയയുമായി കുട്ടികൾ സംവദിച്ചു.സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂന്തോട്ടത്തിൽ ചെടിത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.വ്യത്യസ്ത പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഫാരിസ് ,സീഡ് അസി.കോർഡിനേറ്റർ പി സഫനാസ്,യു.പി. നജിയ , സി.ടി മുസ്ഫിറ, സഫിയ ബദരി, താഹിറ ഷെറിൻ, ഫാത്തിമ സുരയ്യ എന്നിവർ നേതൃത്വം നൽകി.


