SEED News

വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു

മണ്ണാർക്കാട് : 

വന മഹോത്സവത്തിൻ്റെ ഭാഗമായി  സൈലൻ്റ് വാലി നാഷണൽ പാർക്ക്  നെല്ലിക്കൽ  സെക്ഷൻ പൊതുവപ്പാടത്തിൻ്റെയും പള്ളിക്കുന്ന് പയ്യനെടം എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും  നേതൃത്വത്തിൽ മേക്കളപ്പാറ  ഭാഗത്ത് ‘വിത്തൂട്ട്’ പരിപാടി സംഘടിപ്പിച്ചു. വനത്തോട്‌ ചേർന്നുകിടക്കുന്ന ഒഴിഞ്ഞപ്രദേശങ്ങളിൽ വനവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. വന്യമൃഗങ്ങൾക്കാവശ്യമായ ഫലവൃക്ഷത്തൈകളുടെ വിത്തുകളാണ് ഉൾപ്പെടുത്തിയത്.മണ്ണും മണലും  വിത്തും ചേർത്ത് കുഴച്ചുണ്ടാക്കി ഉണക്കിയെടുത്ത  വിത്തുണ്ടകളാണ് വിത്തൂട്ട് പരിപാടിക്ക് തയ്യാറാക്കിയത്.  
വൈൽഡ് ലൈഫ് വാർഡെൻ സാജു വർഗീസ്, അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ വിഷ്ണു വി.എസ്.സെക്ഷൻ ഫോറസ്റ്റോഫീസർ അനീഷ.പി.എ ,ബീറ്റ് ഫോറസ്റ്റോഫീസർമാരായ നിമിഷ കെ എൻ , ബിനു. ആർ, ജിതിൻ ചാണ്ടി, നിതിൻ വി, നിഷാൽ ടി.കെ, ഷാജി.കെ. ബി പ്രധാനാധ്യാപിക എ.റബീന അധ്യാപകരായ ജയമോഹൻ ഹസീം,പി.കെ. ഷാഹിന എന്നിവർ സംസാരിച്ചു.

July 16
12:53 2025

Write a Comment

Related News