SEED News

മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്‌കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ

വടക്കഞ്ചേരി :

മംഗലം ഗാന്ധി സ്മാരക യു. പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്‌കൂൾ അസംബ്ലിയിൽ മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി അവതരിപ്പിച്ചു. കൂടാതെ നോട്ടീസ് തയ്യാറാക്കി സ്‌കൂളിൻ്റെ സമീപപ്രദേശത്തെ വീടുകളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യുകയും ചെയ്തു. എച്ച്. എം. പി. യു. ബിന്ദു, സീഡ് ക്ലബ്‌ കോ-ഓർഡിനേറ്റർ കെ. ബിമൽ , കെ.എഫ് ലിറ്റി , പി. അനീഷ് എന്നിവർ നേതൃത്വം നൽകി. പിടിഎ പ്രസിഡൻ്റ് കെ. ഹരിദാസൻ സന്നിഹിതനായിരുന്നു.

July 16
12:53 2025

Write a Comment

Related News