SEED News

പ്രകൃതി സംരക്ഷണ ദിനാചരണം


മമ്പാട്: മമ്പാട് സി.എ.യു.പി.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി ദശപുഷ്പ സസ്യങ്ങൾ, പത്തിലകൾ , പത്തിലക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. തുടർന്ന്  എല്ലാ കുട്ടികൾക്കും ഔഷധക്കഞ്ഞി വിതരണം ഉദ്ഘാടനം കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കവിതമാധവൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ  രതിക മണികണ്ഠൻ , പി ടി എ  പ്രസിഡൻ്റ്  അഷ്റഫ് യു . പ്രധാനാധ്യാപിക  ബിന്ദു വി.കെ, സീഡ് കോഓർഡിനേറ്റർ  നീന . ഒ.എസ് എന്നിവർ സംസാരിച്ചു. "ഔഷധ സസ്യങ്ങൾ ആരോഗ്യ പരിപാലനത്തിന്" എന്ന വിഷയത്തിൽ  ആർ.സുദർശനൻ ക്ലാസ്സെടുത്തു. 

July 31
12:53 2025

Write a Comment

Related News