സീഡ് ലഹരിവിരുദ്ധ കാംപെയ്ന്‍ തുടങ്ങി
ആലപ്പുഴ: മാതൃഭൂമി സീഡ് സംഘടിപ്പിച്ച ‘സ്റ്റിക് ഓൺ ടു ലൈഫ് സെ നോ ടു ഡ്രഗ്സ്’ ലഹരിവിരുദ്ധ കാംപെയ്നു ജില്ലയിൽ തുടക്കമായി. കൊമ്മാടി അമൃത സെയ്ന്റ് മേരീസ് റെസിഡെൻഷ്യൽ സെൻട്രൽ സ്കൂളിലായിരുന്നു ഉദ്ഘാടനം. പങ്കെടുത്തവരെല്ലാം ലഹരിവിരുദ്ധ സന്ദേശങ്ങൾ വർണക്കടലാസുകളിൽ കുറിച്ചതോെടയാണു കാംപെയ്നു തുടക്കമായത്.
ലഹരി കുട്ടികളിലുണ്ടാക്കുന്ന സാമൂഹികവും മാനസികവുമായ ആഘാതങ്ങളെക്കുറിച്ച് കൺസൽട്ടന്റ് സൈക്കോളജിസ്റ്റായ എസ്. മുഹമ്മദ് ദുൽഖിഫിലി സംസാരിച്ചു. പ്രിൻസിപ്പൽ കെ.ടി. ജയമോൾ, ആലപ്പുഴ ഫെഡറൽ ബാങ്ക് മെയ്ൻ ബ്രാഞ്ച് മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ സി. മായ, സ്കൂൾ സീഡ് കോഡിനേറ്റർ സുനിതാ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
August 01
12:53
2025


