reporter News

ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം


തിരുവൻവണ്ടൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിനുസമീപത്തുള്ള റോഡിലെ വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. പ്രാവിൻകൂട് ജങ്ഷനിൽനിന്ന്‌ ഇരമല്ലിക്കര-മാന്നാർ-ആലുംതുരുത്തി ഭാഗത്തേക്കുള്ള പ്രധാനപാതയാണിത്. 
ദിവസേന അനേകം വാഹനങ്ങൾ പോകുന്ന ഈ പാതയിൽ മഴപെയ്താൽ റോഡിലെ ഹംപിന് ഇരുവശവും വെള്ളക്കെട്ടാകും. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ഹംപ്‌ മനസ്സിലാകാതെ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ട്. 
സമീപവാസികൾക്കും വ്യാപാരികൾക്കും പുറമേ ശ്രീഅയ്യപ്പ കോളേജ്, എച്ച്‌ യുപി സ്കൂൾ, ശ്രീധർമശാസ്താക്ഷേത്രം എന്നിവിടങ്ങളിലെത്തുന്നവരെയും വെള്ളക്കെട്ട് വലയ്ക്കുന്നു. റോഡിലെ മഴവെള്ളം സമീപത്തെ ജലാശയത്തിലേക്ക് ഒഴുകുന്ന തരത്തിൽ ഓടനിർമിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണം.

August 01
12:53 2025

Write a Comment