മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
മാവേലിക്കര: മാതൃഭൂമി സീഡിന്റെ പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും മാവേലിക്കര ശാഖാ മാനേജരുമായ ജി. പ്രജിത്ത് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ആനന്ദ് അധ്യക്ഷനായി.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി നൂറ്റെഴുപതോളം അധ്യാപകർ പങ്കെടുത്തു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ജി. വേണുഗോപാൽ, സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് എക്സിക്യുട്ടീവ് ഭവ്യ എസ്. നായർ എന്നിവർ ശില്പശാല നയിച്ചു.
പ്ലാസ്റ്റിക് മാലിന്യം എന്ന വിപത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് ഈ വർഷം ഉപയോഗപ്പെടുത്തും. വൈവിധ്യം നിറഞ്ഞ ഫൈവ്സ്റ്റാർ മത്സരങ്ങൾ തുടരുന്നതിനൊപ്പം പുതുമയുള്ള മൂന്നു രചനാമത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ അടിസ്ഥാനപ്രവർത്തനങ്ങളാണ്.
കളർകോട്: മാതൃഭൂമി സീഡിന്റെ പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല കളർകോട് ചിന്മയ വിദ്യാലയത്തിൽ നടത്തി. ആലപ്പുഴ സാമൂഹികവനവത്കരണവിഭാഗം റേഞ്ച് ഓഫീസർ ടി.എസ്. സേവ്യർ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി റീജണൽ മാനേജർ മനീഷ്‌കുമാർ അധ്യക്ഷനായി.
ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കളർകോട് ശാഖാ മേധാവിയുമായ പി. നവനീത്, ചിന്മയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ പി. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു. എസ്. ശ്യാംഗീത് ക്ലാസ് എടുത്തു.
ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസജില്ലകളിൽ നിന്നായി 150-ലധികം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു. കൃഷി, ആരോഗ്യം, ശുചിത്വം എന്നിവയാണ് പുതിയ അധ്യയനവർഷത്തെ അടിസ്ഥാനപ്രവർത്തനങ്ങൾ. കുട്ടികൾക്കുള്ള രചനാമത്സരങ്ങളും അഞ്ച് സ്റ്റാർ മത്സരങ്ങളും തുടരുന്നുണ്ട്. തനിച്ചല്ല പദ്ധതിയ്ക്കൊപ്പം കൂടെയുണ്ട് എന്ന പുതിയ പദ്ധതിയും സീഡിന്റെ നേതൃത്വത്തിൽ ഇക്കൊല്ലം നടപ്പാക്കും. ആശങ്കാരഹിതമായ ആർത്തവകാലം ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന മൈ പീരീഡ്-മൈ പ്രൈഡ്, മക്കൾക്കായ് അമ്മമാർ തുടങ്ങിയ പദ്ധതികളും ഇക്കൊല്ലം തുടങ്ങും. സ്‌കൂളുകൾക്ക് സീഡ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ: 9847829029.
August 01
12:53
2025


