വീട്ടിലെ പശുവിനെ കറന്ന് സൊസൈറ്റിയിൽ എത്തിക്കുന്ന പാൽ
പാലാ : വീട്ടിലെ പശുവിനെ കറന്ന് സൊസൈറ്റിയിൽ എത്തിക്കുന്ന പാൽ എങ്ങനെയാണ് പായ്ക്കറ്റുകളിൽ ആയി കടയിൽ എത്തുന്നത്, കേടാവാതെ എങ്ങനെ ഇരിക്കും.. ഇങ്ങനെയുള്ള പല സംശയങ്ങൾക്കും ഉത്തരം തേടിയാണ് ഗവൺമെന്റ് എൽപിഎസ് അരുണാപുരത്തെ സീഡ് ക്ലബ്ബിലെ കൊച്ചു കൂട്ടുകാർ പഠനയാത്രയുടെ ഭാഗമായി കോട്ടയം മിൽമ ഡയറിയിൽ എത്തിയത്. ക്ഷീരകർഷകരുടെ പക്കൽ നിന്നും ശേഖരിക്കുന്ന പാൽ ടാങ്കറുകളിലേറി ഡയറിയിൽ എത്തുന്നതും, സംസ്കരണത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു ഓറഞ്ച്, നീല, പച്ച നിറ പായ്ക്കറ്റുകളിൽ ആകുന്നതും, വിവിധ പാലുൽപന്നങ്ങൾ ആയ, നറു നെയ്യും സംഭാരവും പേടയും ആയി, വിൽപ്പനയ്ക്ക് തയ്യാറാവുന്നതും കണ്ട് മനസ്സിലാക്കി, സംശയങ്ങൾ തീർത്താണ് കൂട്ടുകാർ മടങ്ങിയത്.
കുട്ടികൾക്കൊപ്പം, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു സൂസൻ ജേക്കബ്, അധ്യാപകരായ, ഷൈനി തോമസ്,ജർലിൻ ജോസ്, വർഷ കെ.വി, നിർമ്മല മരിയ, ലേഖ ഡി. നായർ പിടിഎ അംഗങ്ങളായ അലക്സ് നെല്ലിക്കൻ, വിനീത സുമേഷ്, ജീനി തരകൻ, ആരതി സുധീഷ്, ലീന തോമസ്, സ്മിത ജോയ്, മനോജ് ജി. എന്നിവരും പഠനയാത്രയിൽ പങ്കെടുത്തു.
March 06
12:53
2026


