SEED News

ലവ് പ്ലാസ്റ്റിക് 2025–26’ രണ്ടാംഘട്ട ശേഖരണത്തിന്റെ ജില്ലാതല ഫ്ലാഗ് ഓഫ് നടത്തി



മാതൃഭൂമിയും ഓർക്കല ഇന്ത്യ ഈസ്റ്റേണും ചേർന്ന് നടത്തുന്ന ‘ലവ് പ്ലാസ്റ്റിക് 2025–26’ പദ്ധതിയുടെ രണ്ടാംഘട്ട ശേഖരണത്തിന്റെ ജില്ലാതല ഫ്ലാഗ് ഓഫ് മൗണ്ട് കാർമൽ ഹൈസ്കൂൾ സ്റ്റാഫ് പ്രതിനിധി ഷീര ആന്റണി നിർവഹിക്കുന്നു

കോട്ടയം: മാതൃഭൂമിയും ഓർക്കല ഇന്ത്യ ഈസ്റ്റേണും ചേർന്ന് നടത്തുന്ന ‘ലവ് പ്ലാസ്റ്റിക് 2025–26’ പദ്ധതിയുടെ രണ്ടാംഘട്ട ശേഖരണത്തിന്റെ ജില്ലാതല ഫ്ലാഗ് ഓഫ് മൗണ്ട് കാർമൽ ഹൈസ്കൂൾ സ്റ്റാഫ് പ്രതിനിധി ഷീര ആന്റണി നിർവഹിച്ചു. പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന ബോധ്യം വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കാൻ ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ സാധിക്കുന്നത് അഭിനന്ദനാർഹമാണെന്ന് അവർ പറഞ്ഞു. ലോ മൈക്രോൺ, ഹൈ മൈക്രോൺ എന്നിങ്ങനെ തരംതിരിച്ച് വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക് കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ഹരിതകർമ സേനയ്ക്ക് കൈമാറി. മാതൃഭൂമി സീഡ് ടീച്ചർ കോഡിനേറ്റർ വിനീത ജോസഫ്, ബ്ലെസി കെ. ബാബു, ഹരിതകർമ സേനാംഗങ്ങൾ, സീഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

March 06
12:53 2026

Write a Comment

Related News