SEED News

പൂതംകര ജി.പി.എം.യു.പി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ചരിത്രാന്വേഷണത്തിൻ്റെ ഭാഗമായി

.പൂതംകര ജി.പി.എം.യു.പി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ചരിത്രാന്വേഷണത്തിൻ്റെ ഭാഗമായി കൊടുമൺ സന്ദർശിച്ചു. ശക്തിഭദ്ര സാംസ്കാരിക നിലയം, കൈത്തറി കേന്ദ്രം, ചിലന്തിയമ്പലം, വൈകുണ്ഠപുരം ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. ശക്തിഭദ്രൻ്റെ ചരിത്രം ചിലന്തിയമ്പലത്തിൻ്റെ ഐതിഹ്യം എന്നിവ  എസ് എസ് എ മുൻ ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ . കൊടുമൺ രവീന്ദ്രൻ നായർ കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.  കൊടുമൺ കൈത്തറി സംഘത്തിൻ്റെ പ്രവർത്തനം കുട്ടികൾ നേരിട്ടു കണ്ടു. ചർക്ക, തറി എന്നിവ പരിചയപ്പെട്ടു. കുപ്പടം മുണ്ട് നിർമ്മാണം കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. സീഡ് കോഡിനേറ്റർ രാജി. എൻ. നായരുടെ നേതൃത്വത്തിലാണ് സന്ദർശനം നടന്നത്. ഹെഡ്മിസ്ട്രസ് ജയകുമാരി. സി. എൽ, സ്റ്റാഫ് സെക്രട്ടറി സാബു.സി. ജി എന്നിവരും കുട്ടികളോടൊപ്പം പങ്കാളികളായി.

April 14
12:53 2026

Write a Comment

Related News