SEED News

പ്ലാസ്റ്റിക് ബെഞ്ച് നിർമിച്ച് സീഡ് ക്ലബ്.


തട്ടയിൽ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തട്ടയിൽ തട്ട സ്കൂളിലെ സീഡ് ക്ലബ്ബ് കോഡിനേറ്റർ ഉമാദേവി തൻറെ ചുറ്റുപാടിൽ നിന്നും സ്വീകരിച്ച പ്ലാസ്റ്റിക് കുപ്പികളും സ്കൂൾ പരിസരത്തുനിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പികളും സീഡ് ക്ലബ്ബിലെ 8 കുട്ടികളുടെ സഹായത്തോടെയും ആണ് ഈ സംരംഭം പൂർത്തിയാക്കാൻ സാധിച്ചത്. ചുറ്റുപാടുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് ഒരു പ്ലാസ്റ്റിക് ബെഞ്ച് നിർമ്മിച്ചു. സീഡ് ക്ലബ് കോഓർഡിനേറ്റർ ഉമാദേവി റ്റി.എൻ -ൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്.

നിർമ്മിച്ച പ്ലാസ്റ്റിക് ബെഞ്ചിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി നിർവഹിച്ചു.  പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ഗുരുതരമായ ദോഷങ്ങളെക്കുറിച്ചും, അവ പുനരുപയോഗത്തിലൂടെ പ്രയോജനകരമായ ഉൽപ്പന്നങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.പ്രധാന അധ്യാപിക ബീന .ജി .നായർ,വാർഡ് മെമ്പർ രാജേന്ദ്ര ബാബു,സീഡ് കോഓർഡിനേറ്റർ ഉമാദേവി റ്റി. എൻ ,അധ്യാപകരായ സി എൻ ഗംഗാദേവി ,ഹരിഗോവിന്ദ്  വി,അഞ്ചു ജി നായർ, മിനി.വി,വിദ്യ  അനു നായർ , സൗമ്യ എന്നിവർ സന്നിഹിതരായി. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗം നടത്തണമെന്നും സീഡ് ക്ലബ് അംഗങ്ങൾ ബോധവത്കരണം നടത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പരിപാടി വ്യക്തമാക്കി.

April 14
12:53 2026

Write a Comment

Related News