വാട്ടർ ബോട്ടിൽ ബിൻ സ്ഥാപിച്ച സീഡ്ക്ലബ്
പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുല്ലാട് ജംഗ്ഷനിൽ വാട്ടർ ബോട്ടിൽ ബിൻ സ്ഥാപിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുജാത ബോട്ടിൽ ബിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആൻ മണിയാറ്റിൽ, അനിലാകുമാരി, ബിജു വർക്കി, ഉണ്ണികൃഷ്ണൻ നായർ പ്രഥമാധ്യാപകൻ സുധീർ ചന്ദ്രൻ, സീഡ് കോർഡിനേറ്റർസ് രേണുക ജി, അനന്തു .എസ്, സി പി ഒ രോഹിത് . ആർ, ഹരിത കർമ്മ സേന അംഗം രജനി എന്നിവർ ആശംസകളർപ്പിച്ചു. മുതിർന്ന ഹരിത കർമ്മ സേന പ്രവർത്തകയായ കെ.കെ. മണിയെ പിടിഎ പ്രസിഡൻ്റ് കെ.ജി രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
April 14
12:53
2026


