SEED News

മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:




ഇത് നെയ്തലാമ്പൽ വസന്തം: 
സീഡ് വിശിഷ്ട ഹരിത പുരസ്കാരം
രണ്ടാം സ്ഥാനം പോത്തിൻകണ്ടം എസ്. എൻ. യു. പി സ്കൂളിന്.

ശ്രേഷ്ഠ ഹരിത പുരസ്കാരം മൂലമറ്റം സെയ്ന്റ് ജോർജ് യു. പി സ്കൂളിന് 


പോത്തിൻകണ്ടം: പ്രകൃതിയ്ക്ക് കാവൽക്കാരായി മാറിയ കൊച്ച് കരങ്ങളിൽ ഇനി പുരസ്കാര തിളക്കം. പോത്തിൻകണ്ടം എസ്.എൻ. യു.പി. സ്കൂളിലെ ‘നെയ്തലാമ്പൽ’ സീഡ് ക്ലബ്ബിന് സംസ്ഥാന തലത്തിൽ വിശിഷ്ട ഹരിത പുരസ്കാരം ലഭിച്ചു. ജില്ലാത്തതിൽ 
ശ്രേഷ്ഠ ഹരിത പുരസ്കാരം മൂലമറ്റം സെയ്ന്റ് ജോർജ് യു. പി സ്കൂളിനും ലഭിച്ചു. 
പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയും കൈമുതലാക്കി നടത്തിയ പ്രവർത്തനങ്ങളാണ് നെയ്തലാമ്പൽ സീഡ് ക്ലബ്ബിനെ  സംസ്ഥാനതലത്തിൽ വിജയികളാക്കിയത്. ‘എന്റെ നാടിന്റെ പൈതൃകം’ തേടിയുള്ള യാത്രയിൽ വാത്തികുടി, കോവിൽമല തുടങ്ങിയ മേഖലകളിലെ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകളുടെ ജീവിതരീതിയും പ്രകൃതിയുമായി ബന്ധപ്പെട്ട അപൂർവമായ അറിവുകളും മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പ്ലാസ്റ്റിക്കിനെതിരെ ശ്രദ്ധേയമായ പോരാട്ടമാണ് ക്ലബ് സ്വീകരിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ തേക്കടി, ഇടുക്കി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബുകളിലൂടെ ബോധവൽക്കരണം
നടത്തി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗത്തിനായി സ്കൂളിൽ ‘പ്ലാസ്റ്റിക് ബാങ്ക്’ സ്ഥാപിക്കുകയും, തുണിസഞ്ചികൾ, പേപ്പർബാഗുകൾ എന്നിവ ഉണ്ടാക്കി വിതരണം ചെയ്യിക്കുകയും പ്ലാസ്റ്റിക് അവബോധ ഹ്രസ്വചിത്രം നിർമിക്കുകയും ചെയ്തു. ‘കൂടെയുണ്ട്’ പദ്ധതിയുടെ ഭാഗമായി ഒറ്റപ്പെട്ട കഴിയുന്ന മുതിർന്നവരെ സന്ദർശിക്കുകയും ആശാവർക്കർമാരുടെ സേവനം ആവശ്യം ഉള്ളവർക്ക് അത് ഉറപ്പുവരുത്താനും കുട്ടികൾ മുൻകൈയെടുത്തു. തനിച്ചല്ല പദ്ധതിയുടെ ഭാഗമായി ആത്മഹത്യ വിരുദ്ധ ബോധവൽക്കരണം, പരാതിപ്പെട്ടി സ്ഥാപിക്കൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ കൂട്ടായ്മ രൂപീകരിക്കൽ എന്നിവ നടപ്പിലാക്കി. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ 
മിയാവാക്കി വനവൽക്കരണം, മധുരവനം, ജൈവ പച്ചക്കറി തോട്ട നിർമ്മാണം  എന്നിവ പ്രധാന പ്രവർത്തനങ്ങളായിരുന്നു. കുട്ടികൾ സ്വന്തമായി നിർമിച്ച വിത്ത് പന്തുകൾ തരിശുഭൂമികളിലും വനപ്രദേശങ്ങളിലുമായി ഇട്ടുകൊണ്ട് വനവൽക്കരണത്തിനും തുടക്കമിട്ടു. ‘പച്ചവീട്’, ‘ബേക്കറി ചലഞ്ച്’, ‘ഡിജിറ്റൽ ഉപവാസം’, ‘അണച്ചുവെക്കാം അരമണിക്കൂർ’, ‘ലീക്ക് ഡിറ്റക്ടീവ്’ ‘ഇൻസെക്റ്റ് ഹോട്ടൽ’ തുടങ്ങിയ പദ്ധതികൾ വഴി പ്രകൃതിസൗഹൃദവും ആരോഗ്യപരവുമായ ജീവിതശൈലി സമൂഹത്തിലേക്ക് പകർന്നു നൽകുകയും ചെയ്തു. ഈ സൃഷ്ടിപരവും സമഗ്രവുമായ പ്രവർത്തനങ്ങളാണ് ക്ലബ്ബിനെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്.
അധ്യാപക കോ ഓഡിനേറ്റർ ആതിര സനൽ, പ്രഥമ അധ്യാപിക മിനിമോൾ ഭാസ്കരൻ, സ്കൂൾ മാനേജർ പി കെ തുളസീധരൻ എന്നിവരാണ് സീഡ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായാണ് സീഡ് പദ്ധതി വിദ്യാലയങ്ങളിൽ നടത്തുന്നത്.
വിശിഷ്ട ഹരിത പുരസ്കാരം രണ്ടാം സ്ഥാനം ലഭിച്ച സ്കൂളിന് 75000 രൂപയും പ്രശസ്തിപത്രവും, റവന്യൂ ജില്ലയിൽ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരത്തിന് അർഹരായ സ്കൂളിന് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
വിദ്യാഭ്യാസജില്ലാതലത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് 15000, 10000, 5000 രൂപയും ഹരിത മുകുളം അവാർഡിന് 5,000 രൂപയും വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ജില്ലാതലത്തിൽ മികച്ച പരിസ്ഥിതി വാർത്ത ഡയറി, ലവ് പ്ലാസ്റ്റിക് ജൂലൈ പദ്ധതി എന്നിവയിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകൾക്കും സംസ്ഥാന തലത്തിൽ മികച്ച ചരിത്ര പുസ്തകവും, പരിസ്ഥിതി വിഷയമാക്കിയ ഹ്രസ്വചിത്രം സമർപ്പിച്ച സ്കൂളിനും 
ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും.
ജെം ഓഫ് സീഡ്, സീഡ് റിപ്പോർട്ടർ പുരസ്കാരം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രശംസാപത്രവും സമ്മാനിക്കും. ജില്ലയിലെ മറ്റ് വിജയികൾ:



ശ്രേഷ്ഠ ഹരിത വിദ്യാലയം
സെയ്ന്റ് ജോർജ് യു പി സ്കൂൾ മൂലമറ്റം 

ഹരിത വിദ്യാലയ പുരസ്കാരം 
കട്ടപ്പന വിദ്യാഭ്യാസ ജില്ല

ഒന്നാം സമ്മാനം-കെ.ഇ.യു.പി. സ്കൂൾ, പുളിയന്മല
രണ്ടാം സമ്മാനം-സെന്റ്. സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ, നെടുങ്കണ്ടം
മൂന്നാം സമ്മാനം-മന്നം മെമ്മോറിയൽ ഹൈസ്കൂൾ, നരിയമ്പാറ

ഹരിത ജ്യോതി പ്രശംസാപത്രം
കട്ടപ്പന വിദ്യാഭ്യാസ ജില്ല


ഹോളി ക്വീൻസ് യു.പി. സ്കൂൾ, രാജകുമാരി
എം.ഇ.എസ്.എച്ച്.എസ്.എസ്, വണ്ടൻമേട്
ഗവ. ഹൈസ്കൂൾ, തങ്കമണി
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കട്ടപ്പന
സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മണ്ണാർ

സെന്റ് മേരീസ് യു.പി. സ്കൂൾ, കാഞ്ചിയാർ


മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

എം.ഡി പ്രിൻസി.-ഹോളി ക്വീൻസ് യു.പി. സ്കൂൾ, രാജകുമാരി

ജെം ഓഫ് സീഡ് പുരസ്കാരം

പേൾ എലിസബത്ത് റോയ് – എസ്.എൻ.യു.പി.എസ്., പോത്തിൻകണ്ടം

തൊടുപുഴ വിദ്യാഭ്യാസ ജില്ല
ഹരിത വിദ്യാലയം പുരസ്കാരം

ഒന്നാം സമ്മാനം – സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്, തൊടുപുഴ
രണ്ടാം സമ്മാനം – സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്., തൊടുപുഴ
മൂന്നാം സമ്മാനം – റവ. ഫാദർ ടി.സി.എം.എം. യു.പി.എസ്., മുളപ്പുറം

ഹരിത ജ്യോതി പ്രശംസാപത്രം

സെന്റ് തോമസ് യു.പി. സ്കൂൾ, പൈങ്കുളം
കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ, മച്ചിപ്ലാവ്
പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂൾ, തൊടുപുഴ
ക്രിസ്തു ജ്യോതി പബ്ലിക് സ്കൂൾ, രാജക്കാട്
ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മൂലമറ്റം
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടം

ഹരിതമുകുളം പുരസ്കാരം

സെന്റ് മേരീസ് എൽ.പി. സ്കൂൾ, കാളിയാർ
ബി.ടി.എം.എൽ.പി. സ്കൂൾ, കുമ്പങ്കല്ല്

ഹരിതമുകുളം പ്രശംസാ പത്രം

എസ്.എൻ.എൽ.പി.എസ്, കൂട്ടാർ
പഞ്ചായത്ത് എൽ.പി.സ്കൂൾ, കരടിക്കുഴി
എൻ.എസ്.എസ്. ജി.എൽ.പിഎസ്. മണക്കാട്
ജി.ടി.എൽ.പി.എസ്. നാളിയാനി

മികച്ച അധ്യാപക 
കോ-ഓർഡിനേറ്റർ

ടി.പി സന്ധ്യ.- റവ. ഫാദർ ടി.സി.എം.എം. യു.പി.എസ്., മുളപ്പുറം

ജെം ഓഫ് സീഡ്

അഹമ്മദ് സമീൽ – ബി.ടി.എം. എൽ.പി.എസ്., കുമ്പങ്കല്ല്

മികച്ച സീഡ് റിപ്പോർട്ടർ

ജോയൽ ജിനോ- കെ.ഇ.യു.പി.എസ്. പുളിയൻമല

ലവ് പ്ലാസ്റ്റിക് ജൂലൈ പദ്ധതിയിലേയ്ക്ക് 
മികച്ച റിപ്പോർട്ട് സമർപ്പിച്ച സ്കൂളുകൾ:

എം.ഇ.എസ്.എച്ച്.എസ്.എസ്., വണ്ടൻമേട്
റവ. ഫാദർ ടി.സി.എം.എം. യുപി. സ്കൂൾ, മുളപ്പുറം

മികച്ച പരിസ്ഥിതി ഡയറി സമർപ്പിച്ച സ്കൂളുകൾ:
സെന്റ് ജോർജ് യു.പി. സ്കൂൾ, മൂലമറ്റം
എസ്.എൻ. യു.പി. സ്കൂൾ, പോത്തിൻകണ്ടം

മികച്ച സീഡ് ചരിത്രപുസ്തകം സമർപ്പിച്ച സ്കൂൾ;
കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ, മച്ചിപ്ലാവ്





April 21
12:53 2026

Write a Comment

Related News