SEED News

പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം



നന്തി: വീരവഞ്ചേരി എൽ പി സ്കൂൾ സീഡ് കർഷകരുടെ കൊയ്ത്തുത്സവം വർണ്ണശബളമായി നടന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 
എ പി അഖില നെൽക്കതിരുകൾ കൊയ്തെടുത്തു കൊണ്ട് കൊയ്ത്തുത്സവ ത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പാറക്കാട് വയലിൽ ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് സീഡ് കർഷകർ കൃഷിയിറക്കിയത്. കർഷക വേഷമണിഞ്ഞ  
കുട്ടികർഷകർ ആവേശത്തോടെ വയലിൽ ഇറങ്ങി കതിരുകൾ കൊയ്തെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ എ.വി ഭവാനി , മിനി തെക്കേവീട്ടിൽ പിടിഎ പ്രസിഡണ്ട് നിഷാന്ത്, പ്രധാധ്യാപിക ഗീത കെ കുതിരോടി മൂടാടി കൃഷി ഓഫീസർ ഫൗസിയ നെൽ കർഷകനായ ചന്ദ്രൻ പടിക്കലെക്കണ്ടി എന്നിവർ പങ്കെടുത്തു. ലഭിച്ച വിളവ് വിഷരഹിത ഭക്ഷണം എന്ന സീഡ്ക്ലബ്ബ് പദ്ധതിയിലൂടെ വിവിധ വിഭവങ്ങളായി വിദ്യാർഥികൾക്ക് നൽകും .നാളെയുടെ കാർഷിക സമൃദ്ധിക്ക് പഠനത്തോടൊപ്പം തന്നെ വിദ്യാലയത്തിൽ നിന്ന് തുടക്കമിടുന്ന മികച്ച പ്രവർത്തനങ്ങളാണ് വീരവഞ്ചേരി എൽ പി സ്കൂൾ സീഡ് ക്ലബ്ബ് നടത്തിവരുന്നത്. ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് നെൽകൃഷി നടത്തുന്നതിന് ഏറെ പ്രാധാന്യമുണ്ട് മണ്ണറിഞ്ഞ് കൃഷിചെയ്യാൻ പഠിക്കുന്നതിലൂടെ ഉത്തരവാദിത്വബോധവും പ്രകൃതിയോട് അടുപ്പവും ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യവും മനസ്സിലാക്കുന്നതിന്
സീഡ് ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. അധ്യാപകരായ
എം ഷിജു, ടി പി ശ്രീഹരി , എ പി ബിന്ദു സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ കെ.വി സരൂപ് എന്നിവർ കൊയ്ത്തുൽത്സവത്തിന് നേതൃത്വം നൽകി



April 21
12:53 2026

Write a Comment

Related News