കോഴിക്കോട് : ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്.എസ് സ്കൂള്ളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെ.ജി വിഭാഗം കുട്ടികൾ ഫാം ഡേയിൽ നട്ട മുന്തിരിവള്ളിയിൽ ഇപ്പോൾ സമൃദ്ധമായ വിളവെടുത്തു. പച്ച നിറത്തിൽ നിന്ന് പഴുത്ത് വയലറ്റ് (Purple) നിറത്തിലേക്ക് മാറിയ മുന്തിരിക്കുലകൾ, പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ സമ്മർദ്ദത്തിനിടയിൽ വിദ്യാർത്ഥികൾക്ക് വലിയൊരു ആശ്വാസവും കൗതുകവുമായി മാറി. കുരുന്നുകൾ നട്ട വള്ളിയിൽ നിന്നും മുതിർന്ന കുട്ടികൾ വിളവെടുക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണെന്നും, പ്രകൃതിയോടുള്ള സ്നേഹവും പരിചരണവും ഉണ്ടെങ്കിൽ ഏത് പ്രതികൂല കാലാവസ്ഥയിലും മികച്ച ഫലം ലഭിക്കുമെന്നും പ്രധാനാധ്യാപിക വിമല ജയരാജ് പറഞ്ഞു.