റോഡ് കുറുകെ കടക്കുന്നതും മൗലികാവകാശം
കോട്ടയം കഞ്ഞിക്കുഴി കവലയിലെ സീബ്രലൈൻ മാഞ്ഞ നിലയിൽ
കോട്ടയം: നടപ്പാതിയിലൂടെ നടക്കൽ മൗലികാവകാശമാണെന്നും ഇത് ഉറപ്പാക്കാൻ നിയമ നിർമാണം വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണല്ലോ. ഇതേ അവകാശം തിരക്കേറിയ വഴികളിൽ കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കാനും വേണം. ഞങ്ങളുടെ സ്കൂളിന്റെ സമീപത്തെ പ്രധാന കവലയായ കഞ്ഞിക്കുഴിയിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയിട്ട് കാലങ്ങളായി. രാപ്പകൽ വ്യത്യാസമില്ലാതെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഇതുവഴി സഞ്ചരിക്കുന്ന പ്രായമായവരും വിദ്യാർഥികളുമുൾപ്പടെയുള്ള നിരവധി യാത്രക്കാർ റോഡ് കുറുകെ കടക്കുവാൻ വളരെയധികം ബുദ്ധിമുട്ടുന്നു. അമിത വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങൾക്ക് സീബ്രാലൈൻ ശ്രദ്ധയിൽ പെടുന്നില്ല. മഴക്കാലമായാൽ ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ അധികൃതർ അടിയന്തിരനടപടികൾ സ്വീകരിക്കണം.
-അരുണിമ അരുൺ കുമാർ, സീഡ് റിപ്പോർട്ടർ, മൗണ്ട് കാർമൽ എച്ച്.എസ്. കഞ്ഞിക്കുഴി
June 24
12:53
2026


