ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
മലകുന്നം: ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ രാജേഷ് ആർ. പരിപാടി ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു.
വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. സാമ്പത്തിക പ്രലോഭനങ്ങൾ മൂലം കുട്ടികളും കൗമാരക്കാരും ലഹരിവസ്തുക്കളുടെ വാഹകരായി മാറുന്ന സാഹചര്യം വർധിച്ചുവരുന്നതായും ഇത് സമൂഹത്തിലെ ഗുരുതരമായ ചൂഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തെയും കുടുംബജീവിതത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകി.
മാതൃഭൂമി സീഡ് കോട്ടയം ജില്ലാ കോർഡിനേറ്റർ ശ്രീ ആകാശ് കെ എസ് മുഖ്യപ്രഭാഷണം നടത്തി. സീഡ് പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താൻ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ജി. നായർ, സീഡ് കോർഡിനേറ്റർ ശ്രീമതി അനിത എം., അധ്യാപകരായ ശ്രീ യദുകൃഷ്ണൻ, ശ്രീമതി രേഖ ആർ. നായർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കാളികളായി.
June 26
12:53
2026


