SEED News

സീഡിന് എൻ.ഐ.ടി.യുടെ ആദരം


പരിസ്ഥിതിസംരക്ഷണം മരങ്ങളുടെ സംരക്ഷണത്തിൽ മാത്രമൊതുക്കാതെ, മയക്കുമരുന്ന് ആസക്തി, അമിത സ്‌ക്രീൻ ഉപയോഗം, പെൺകുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെല്ലാം എതിരേ സമൂഹത്തിൽ നന്മനിറയ്ക്കുന്ന അതിശയകരമായ പദ്ധതിയാണ് മാതൃഭൂമി ‘സീഡ്‌’ എന്ന് കോഴിക്കോട് എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ. ഫെഡറൽ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിക്ക് എൻ.ഐ.ടി. ആദരമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന ആശയത്തിലൂന്നിയാണ് സീഡിന്റെ പ്രവർത്തനം.

വാർത്തകൾ നൽകുന്നതിനപ്പുറം ഒരു പത്രത്തിന് സമൂഹത്തിൽ ഇത്രയേറെ ഇടപെടലുകൾ നടത്താവുമെന്നത് ഏറെ ആഹ്ലാദത്തോടെയാണ് കാണുന്നതെന്നും പ്രസാദ് കൃഷ്ണ പറഞ്ഞു. ഏതൊരു മാനേജ്‌മെന്റ് സ്കൂളിനും കേസ് സ്റ്റഡിയായി പഠിക്കാവുന്നതാണിതെന്ന് നിസ്സംശയം പറയാം -സീഡിനെയും അത് വിഭാവനംചെയ്തവരെയും, അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഉത്തരമേഖലാ ഫോറസ്റ്റ്‌സ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ആർ. കീർത്തി മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമിയും വനവകുപ്പും ഒന്നിച്ച് ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അതിൽ സീഡ് കുട്ടിവനം പദ്ധതി ഏറെ പ്രശംസനീയമാണെന്നും അവർ പറഞ്ഞു. 17 വർഷത്തെ സീഡ് പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു ആദരം. 

July 30
12:53 2026

Write a Comment

Related News