നിർമ്മാണം നിലച്ചു യാത്രാദുരിതവുമായി വിദ്യാർത്ഥികൾ
കൃഷ്ണപുരം:
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ __ വാർഡിൽ കാരാവള്ളി ജംഗ്ഷനിൽ നിന്നും പനയന്നാർ കാവിലേക്ക് പോകുന്നറോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് നാളുകളേറെയായി.
ഈ റോഡിൻ്റെ സമീപത്താണ് വിശ്വഭാരതി മോഡൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഈ പൊതു വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.
മഴക്കാലത്ത് റോഡിലെ ചെളി വെള്ളവും മഴയില്ലാത്ത സമയങ്ങളിലെ പൊടിപടലങ്ങളും ഈ വഴിയിലൂടെ ഉള്ള
ഇരുചക്രവാഹനക്കാരെയും
സൈക്കിൾ യാത്രികരെയും വിദ്യാർത്ഥികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു.
റോഡിനിരുവശവുമുള്ള കച്ചവടക്കാരും റോഡിൻ്റെ ശോച്യാവസ്ഥയിൽ ദുരിതമനുഭവിക്കുന്നു.
യാത്രക്കാർ ഇവിടുത്തെ കുഴികളിൽ വീണ അപകടം സംഭവിക്കുന്നത് നിത്യ കാഴ്ചയാണ്.രാത്രികാലങ്ങളിൽ വലിയ വാഹനങ്ങളും കുഴികളിൽ വീണ് തകരാറിലാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു .
കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ റോഡിലൂടെ നടന്നു പോകുന്ന വിദ്യാർത്ഥികൾ വാഹനങ്ങൾ വരുമ്പോൾ വെള്ളം തെറിക്കാതിരിക്കാൻ ഓടി മാറേണ്ട ഗതികേടിലാണ്.
ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയിട്ട് നാളുകൾ ഏറെയായി .
വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രാദുരിതത്തിന് എത്രയും പെട്ടെന്ന് തന്നെ പരിഹാരം ഉണ്ടാകുന്നതിനായി പ്രസ്തുത വാർത്ത ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് ഏവരും.
August 03
12:53
2026


