Teacher Corner

മഴയുടെ മറ്റൊരു മുഖം

തൊടിയിലെ ചെമ്പില തുമ്പത്തിരുന്നിതാ
തുള്ളിക്കളിക്കുന്നതിന്നിതാര്
കുടയിലെ ശീലത്തുമ്പത്തിരുന്നിതാ
തത്തിക്കളിക്കുന്നതിന്നിതാര്

വിരിയുന്നു പൂക്കളെ തേടി പൂമൊട്ടുകൾ
നിറയുന്നു പുഴകളെ തേടി നീർച്ചോലകൾ
പാടുന്നു പക്ഷികൾ, ആടുന്നു മയിലുകൾ
തേടുന്നതാരെയാം ഞാനുമീ നിങ്ങളും

പുലർക്കാല വേളയിൽ പ്രണയമായ് വന്നു നീ
സന്ധ്യയിൽ വിരഹമായ് വേദനയായ്
പ്രണയം തകർന്നൊരാ നാളിലും അതിഥിയായ്
വന്നു നീ തെറ്റിയ താളമായി

പ്രകൃതിക്ക് താളം പിഴയ്ക്കുന്നു - ഞങ്ങൾക്കും
ചടുലമാം നിൻറെയീ ഭാവമാറ്റത്തിലും
തിളക്കുന്നു മനസ്സുകൾ, നിലയ്ക്കുന്നു ഹൃദയങ്ങൾ
നിലയ്ക്കാത്ത നിൻറെയീ നീർപ്രവാഹത്തിലും

ലിംസി ആന്റണി
അദ്ധ്യാപിക
സെൻറ് ജോസെഫ്സ് ആഗ്ലോ ഇൻഡ്യൻ ഗേൾസ്‌ എച്ച് എസ് എസ്, കോഴിക്കോട്



LIMSY ANTONY

February 09
12:53 2016

Write a Comment