SEED News

നാട്ടുമാഞ്ചോട്ടിൽ

കേരളത്തിലെ തനതിനം നാട്ടുമാവുകളുടെ സംരക്ഷണത്തിനായി മാതൃഭൂമി സീഡ് നടപ്പാക്കുന്ന പദ്ധതിയാണ്
" നാട്ടു മാഞ്ചോട്ടിൽ ". വിവിധയിനം നാട്ടുമാവിൻ തൈകൾ ശേഖരിച്ച് നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ മാവിനങ്ങളുടേയും തൈകൾ വളർത്തുന്ന ഒരു സംരക്ഷണത്തോട്ടം ഒരുക്കാനാണ് മാതൃഭൂമിയുടെ ശ്രമം. 
ഇതിനായി നാട്ടു മാവുകളെ സംരക്ഷിക്കുന്നവരുടെ ഒരു കൂട്ടായ്മ "നാട്ടു മാങ്കൂട്ടം" രൂപീകരിക്കുകയാണ് സീഡ്.ഈ നാട്ടുമാവ് നെറ്റ് വർക്കിൽ അംഗമാകാൻ നിങ്ങളുടെ നാട്ടിലോ, പറമ്പിലോ ഉള്ള വിവിധയിനം നാട്ടുമാവിന്റെ വിളഞ്ഞു പാകമായ മാമ്പഴങ്ങൾ മാതൃഭൂമി ഓഫീസിലെ "മാംഗോ ബാങ്കിൽ" എത്തിച്ചാൽ മതി.മാമ്പഴങ്ങൾ എത്തിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതുമാണ്.
ഈ ഉദ്യമത്തിൽ സ്കൂൾ കുട്ടികൾ, അധ്യാപകർ, വ്യക്തികൾ, സന്നദ്ധ സoഘടനകൾ, ക്ലബ്ബുകൾ  ,പരിസ്ഥിതി സ്നേഹികൾ തുടങ്ങി നാട്ടുമാവിനെ സ്നേഹിക്കുന്ന എല്ലാവർക്കും പങ്കുചേരാം.

ഇപ്പോൾ നാട്ടിലെങ്ങും മാമ്പഴക്കാലമാണല്ലോ. ഇന്നുതന്നെ വിവിധയിനം നാട്ടുമാവിന്റെ വിളഞ്ഞു പാകമായ മാമ്പഴങ്ങൾ ശേഖരിക്കുക. ഇവ നന്നായി പൊതിഞ്ഞ് നാട്ടുമാവിന്റെ പേരെഴുതി വിത്തിനായി അടുത്തുള്ള മാതൃഭൂമി ഓഫീസുകളിലെ "മാംഗോ ബാങ്കിൽ " എത്തിക്കുക.'' ഒട്ടു മാങ്ങകൾ കൊണ്ടു വരരുത്. മാംഗോ ബാങ്കിലെത്തുന്ന മാമ്പഴങ്ങൾ  മുളപ്പിച്ച് തൈകളാക്കി കുട്ടികൾക്ക് വിതരണം ചെയ്യുന്നതാണ്.

സ്കൂളുകൾക്ക് പ്രത്യേക മത്സരം തന്നെയുണ്ട്.

വിദ്യാർത്ഥികൾ ഈ വേനലവധിക്കാലത്ത് നാട്ടു മാങ്ങയുടെ അണ്ടികൾ പരമാവധി ശേഖരിച്ച് മുളപ്പിക്കുക. വിവിധ ഇനങ്ങളിൽ ഉള്ളതായിരിക്കണം ഇവ. ഒട്ടുമാങ്ങാ ത്തൈകൾ മുളപ്പിക്കരുത്. മുളപ്പിച്ച നാട്ടു മാവിൻ തൈകൾ ജൂലായ് മാസത്തില് സ്കൂളിൽ കൊണ്ടുവരണം. ഏറ്റവും കൂടുതൽ ഇനവും എണ്ണവും ശേഖരിക്കുന്ന വിദ്യാലയത്തിന് സമ്മാനം നൽകും. നാട്ടു മാവുകളെ തിരിച്ചറിയാൻ നിങ്ങളുടെ മുത്തശ്ശി മുത്തച്ഛൻമ്മാർ, നാട്ടിലെ മുതിർന്ന കർഷകർ, കൃഷി ഓഫീസർമ്മാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവൃർത്തകൾ എന്നിവരുടെ സഹായം തേടാം. നാട്ടുമാവുകൾ തിരിച്ചറിയുന്ന വിദഗ്ധരായ കർഷകരുടെ പാനലായിരിക്കും വിജയികളെ തീരുമാനിക്കുക. അങ്ങനെ ഈ അവധിക്കാലം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ളതാവട്ടെ.
 നിങ്ങളുടെ പ്രദേശത്തുള്ള നാട്ടുമാവുകളെ കുറിച്ച് ഈ നമ്പരിൽ വിവരം നൽകാവുന്നതുമാണ്. ഇതിലൂടെ ഒരു നാട്ടുമാവ് രജിസ്റ്റർ നിർമ്മിക്കാനും സാധിക്കും."നാട്ടുമാങ്കൂട്ടത്തിൽ" ചേർന്നിട്ടുള്ള ആളുകളുടെ വിവരങ്ങൾ അതത് പ്രദേശത്തെ സ്കൂളുകൾക്ക്, സീഡ് കോ ഓർഡിനേറ്റർമാർക്ക് കൈമാറാവുന്നതാണ്. ഇത് നാട്ടു മാങ്ങകൾ ശേഖരിക്കാൻ സ്കൂളുകൾക്ക് സഹായകരമാകും. 

 തിരുവനന്തപുരം-9746653241, കൊല്ലം-9656000708, കോട്ടയം-9961396846, പത്തനംതിട്ട-9961396846, ഇടുക്കി-7736955835, എറണാകുളം-9809314586, 8281035407, ആലപ്പുഴ-9744778680,തൃശ്ശൂർ-9809149316,മലപ്പുറം-9048484116,കണ്ണൂർ-9496002480,പാലക്കാട്-9846661983, വയനാട്-7025623986, കോഴിക്കോട്-9496497219 കാസർഗോഡ്-9020209037.


May 14
12:53 2017

Write a Comment