environmental News

ഓസോൺ ദിനം

 

ഇന്ന്  ഓസോൺ ദിനമാണ് . ഭൂമിയുടെ കവചമായി നിലകൊള്ളുന്ന ഓസോൺ പാളിയെ സംരക്ഷിക്കുകയും അതിന്റെ പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത് .സൂര്യനില്‍നിന്നുള്ള വിനാശകരമായ പല രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നത് തടയാൻ  അന്തരീക്ഷത്തിനു  മുകളിലുള്ള ഓസോൺ പുതപ്പ് സഹായകമാണ് .
 1994  ലാണ് ഓസോൺ ദിനത്തിന്  യുണൈറ്റഡ് നേഷൻസ്  തു ടക്കം കുറിച്ചത് .ഹരിത ഗൃഹ വാതകങ്ങളുടെ  പുറന്തള്ളൽ ഓസോൺ പാളിയിൽ  വിള്ളൽ ഉണ്ടാക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു .

 ഓസോണിനെ സംരക്ഷിക്കാനുള്ള ഏക മാർഗം അതിനെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുകയോ കഴിവതും അവയുടെ ഉപയോഗം കുറയ്ക്കുകയോ ആണ് .

 നാം  ഉപയോഗിക്കുന്ന ഫ്രിഡ്ജ് ,അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയെല്ലാം ഓസോണിന്റെ ശതൃക്കളാണ് . ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും ദൂഷ്യം ചെയ്യും .

നമുക്ക്  ചെയ്യാവുന്നത് :

1  . ഓസോണിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചർച്ച ചെയ്യാം .
2. വീടുകളിൽ ഓസോൺ നാശത്തിനു കാരണമാകുന്ന വസ്തുക്കളെ കണ്ടെത്തി അതിന്റെ  ഉപയോഗം കുറക്കാൻ ശ്രമിക്കാം.
3 .  ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കാൻ പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാം. സൈക്കിൾ ശീലമാക്കാം .
4 . ഓസോൺ വാർത്തകൾ ശേഖരിക്കാം .
5 . അധ്യാപകരുടെ സഹായത്തോടെ ഏതാനും വീടുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്താം . 
6 . പ്ലാസ്റ്റിക് കത്തിക്കുന്നത് നിരുൽസാഹപ്പെടുത്താം.   

September 17
12:53 2018

Write a Comment