SEED News

പ്ലാസ്റ്റിക്കിനെതിരേ സന്ദേശവുമായി വിദ്യാർഥികൾ


  പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി നിർമിച്ച പേപ്പർ ബാഗുകളുമായി വിദ്യാർഥികൾ 
കൊഴിഞ്ഞാമ്പാറ: പ്ലാസ്റ്റിക് ഒഴിവാക്കാൻ സന്ദേശവുമായി സ്‌കൂൾ വിദ്യാർഥികൾ. കൊഴിഞ്ഞാമ്പാറ ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളും സെന്റ്പോൾസ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളും ചേർന്നാണ് പ്ലാസ്റ്റിക് വിമുക്ത സന്ദേശം ജനങ്ങളിലെത്തിച്ചത്. 
ആദ്യഘട്ടമെന്ന നിലയിൽ കൊഴിഞ്ഞാമ്പാറയിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാതിരിക്കാൻ കുട്ടികൾ ഉണ്ടാക്കിയെടുത്ത പേപ്പർ ബാഗുകൾ വിതരണം ചെയ്തു. ബോധവത്കരണ റാലിയും നോട്ടീസ് വിതരണവും നടത്തി.  കൊഴിഞ്ഞാമ്പാറ ഗവ. യു.പി. സ്‌കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ ഖലീലുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എം. ശക്തിവേൽ, മുഹമ്മദ് റാഫി, ഉമ്മർഫാറൂഖ്, സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ജോൺപോൾ, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ആന്റണി, സജിന, അനുഷ, ബീഗം, ലാലൂജ, വിഷ്ണു എന്നിവർ സംസാരിച്ചു.

February 13
12:53 2019

Write a Comment