SEED News

പ്രകൃതിപഠന ക്യാമ്പ്

ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ തിരൂരിലെ നൂർ പാർക്ക് മുളംകാട്ടിൽ പ്രകൃതിപഠന ക്യാമ്പ് നടത്തി.

അപൂർവയിനം മുളകൾ കാണുക, കണ്ടൽക്കാടുകളുടെ ജൈവവൈവിധ്യം തിരിയച്ചറിയുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.

സീഡ് കോ-ഓർഡിനേറ്റർ എം.സി. മനോജ്, പ്രധാനാധ്യാപകൻ യു. വിജയകൃഷ്ണൻ, സി. സരിത, ടി.ടി. നളിനി, വി. ശ്രീലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

February 10
12:53 2020

Write a Comment