SEED News

പുതിയ തുടക്കത്തിന് പച്ചക്കറിയും തൈയും നൽകി സീഡ്

പുതിയ തുടക്കത്തിന് പച്ചക്കറിയും തൈയും നൽകി സീഡ്

തൊടുപുഴ:മാതൃഭൂമി സീഡിന്റെ നേതുത്വത്തിൽ പച്ചക്കറിയും തൈയും വിതരണം ചെയ്തു  ജി.യു.പി. സ്‌കൂൾ  നെടുമറ്റം.പുതിയതായി സ്‌കൂളിൽ പ്രവേശനം നേടിയവർക്കും ടി.സി വാങ്ങി സ്‌കൂൾ വിടുന്നവർക്കും  സമ്മാനമായാണ് ഇത് നൽകിയത്.സ്‌കൂൾ വളപ്പിൽ കൃഷി ചെയ്ത ചീര,വേണ്ട,പയർ, തുടങ്ങിയവയാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.സാധാരണ ഉച്ച ഭക്ഷണത്തിന്റെ ആവശ്യത്തിലേക്കാണ് വിളവെടുത്ത ഈ പച്ചക്കറികൾ ഉപയോഗിച്ചിരുന്നത് ,എന്നാൽ അടച്ചിടേൽ കാരണം പച്ചക്കറികൾ പാഴായി പോകാതെ  എന്ത് ചെയ്യും എന്ന ചിന്തയാണ് അവരെ ഈ ആശയത്തിലേക്കു എത്തിച്ചത്.പി ടി എ യും പ്രഥമ അധ്യപിക ടി ബി മോളിയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. 


ചിത്രം:പുതിയതായി സ്‌കൂളിൽ പ്രവേശനം നേടിയ കുട്ടിയെ സ്‌കൂളിൽ വിളഞ്ഞ പച്ചക്കറികൾ കൊടുത്തു സ്വീകരിക്കുന്നു 



--

September 11
12:53 2020

Write a Comment