SEED News

കൊയ്ത്തുത്സവം

കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബ്, സീഡ് ക്ലബ്, ലവ് ഗ്രീൻ ക്ലബ്ബ്‌ എന്നിവയുടെ നേതൃത്വത്തിൽ ജൈവകൃഷി കൊയ്ത്തുത്സവം നടന്നു. കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമലാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി. ആനന്ദകൃഷ്ണൻ അധ്യക്ഷനായി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.രാമദാസ്, കണ്ണൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാമചന്ദ്രൻ, ആർദ്ര എസ്.രഘുനാഥ്, സി.രാജീവ് കുമാർ എന്നിവർ സംസാരിച്ചു.
കയരളം എ.യു.പി. സ്കൂൾ സീഡ് ക്ളബ്ബി​െന്റയും കയരളം യുവജന ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിൽ  ജൈവനെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നു. മയ്യിൽ ഗ്രാമപ്പ‍‍‍ഞ്ചായത്ത് പ്രസിഡന്റ്‌ പി.ബാലൻ ഉദ്ഘാടനം 
ചെയ്തു. മയ്യിൽ കൃഷി ഓഫീസർ വി.പി. രാജൻ, വാർഡംഗങ്ങളായ എം.രവി, സി.കെ.പുരുഷോത്തമൻ, പ്രഥമാധ്യാപിക എം.എം.വനജകുമാരി, യുനജന ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ.പി.കുഞ്ഞികൃഷ്ണൻ, കൃഷിവകുപ്പ് ഉദ്യാേഗസ്ഥ സന്ധ്യ ജയറാം എന്നിവർ   പങ്കെടുത്തു.

October 19
12:53 2019

Write a Comment