SEED News

ചാന്ദ്രദിനം ആചരിച്ചു

കോഴിക്കോട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ‘മൂൺ വിത്ത് മൺസൂൺ’ വെബിനാർ നടത്തി.

അമെച്വർ വാനനിരീക്ഷകനും ആസ്‌ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരിയുമായി കുട്ടികൾ സംവദിച്ചു. ചന്ദ്രനിൽ ഇതുവരെ മനുഷ്യൻ നടത്തിയ പര്യവേക്ഷണങ്ങളെക്കുറിച്ചും മനുഷ്യനും ചന്ദ്രനും പ്രകൃതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘‘മഴക്കാലത്ത് ചന്ദ്രനെ നിരീക്ഷിക്കുകയെന്നത് ഒരു വെല്ലിവിളിയാണ്. മൊബൈലിലെയും കംപ്യൂട്ടറിലെയും ഡേറ്റാബേസിൽനിന്നും വിവരങ്ങൾ ലഭിക്കുന്ന ഇക്കാലത്ത് സ്വന്തം നിഗമനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നാം ഉണ്ടാക്കുക വേറിട്ട അറിവായിരിക്കും.’’ -സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (കോഴിക്കോട് സോണൽ ഓഫീസ്) ജോസ്‌മോൻ പി. ഡേവിഡ് അധ്യക്ഷനായി. മാതൃഭൂമി റീജ്യണൽ മാനേജർ സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു.

July 21
12:53 2021

Write a Comment

Related News