SEED News

സീഡ് അധ്യാപക ശില്പശാല ഇന്ന്

കോഴിക്കോട്: സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മുന്നേറുന്ന മാതൃഭൂമി സീഡ് പതിമ്മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു.

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ അധ്യാപക ശില്പശാല ഞായറാഴ്ച ഓൺലൈനായി നടക്കും.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അധ്യാപകരായിരിക്കും പങ്കെടുക്കുന്നത്.

വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി. മിനി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (നോർത്തേൺ സർക്കിൾ) ഡി.കെ. വിനോദ് കുമാർ, വയനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാജി വർഗീസ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡ്ഡുമായ ടി.എസ്. മോഹനദാസ് തുടങ്ങിയവർ പങ്കെടുക്കും.

ശില്പശാല മാതൃഭൂമി സീഡിന്റെ യൂട്യൂബ് ചാനലിലൂടെയും സംപ്രേഷണം ചെയ്യും.

ലിങ്ക്: https://youtu.be/AylmshXMAUI. സീഡ് പദ്ധതിയിൽ ചേരാൻ താത്‌പര്യമുള്ള സ്കൂളുകൾക്ക് QR കോഡ് സ്കാൻ ചെയ്തതിനുശേഷം ഗൂഗിൾ ഫോം പൂരിപ്പിക്കുക.

July 21
12:53 2021

Write a Comment

Related News