reporter News

അപകടം പതുങ്ങിയിരിക്കുന്നു;കണ്ണുതുറക്കാതെ കെ.എസ്.ഇ.ബി.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വോളിബോൾ ഗ്രൗണ്ടിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ നീക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് കെ.എസ്.ഇ.ബി. അധികൃതർ.

ഹയർസെക്കൻഡറി വിഭാഗം ഓഫീസ് കെട്ടിടത്തിന്റെ പിറകിലുള്ള ഗ്രൗണ്ടിന് മുകളിലൂടെയാണ് വൈദ്യുതിക്കമ്പി കടന്നുപോകുന്നത്. ‌രാവിലെയും വൈകുന്നേരവും വിദ്യാർഥികൾ പരിശീലനം നടത്തുന്ന മൈതാനമാണിത്. വൈദ്യുതിലൈൻ വളരെ താഴ്ന്നാണ് വലിച്ചിരിക്കുന്നത്. ഗ്രൗണ്ടിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ അപായസാധ്യതയുള്ളതിനാൽ വൈദ്യുതിലൈൻ മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് സ്കൂൾ അധികൃതരും വിദ്യാർഥികളും ആവശ്യപ്പെടുന്നത്.

പി.ടി. ഫാത്തിമ നൗറിൻ,സീഡ് റിപോർട്ടർ,ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂനൂർ

December 09
12:53 2021

Write a Comment