മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നാളെ
മാവേലിക്കര: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 14-ാം വർഷത്തെ അധ്യാപക ശില്പശാല ശനിയാഴ്ച
നടക്കും. മാവേലിക്കര ഡി.ഇ.ഒ. പി. സുജാത ഉദ്ഘാടനം ചെയും. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് തോമസ് പി. കുര്യാക്കോസ് മുഖ്യാതിഥിയാകും. മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്കുമാർ അധ്യക്ഷനാകും. മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല രാവിലെ 10-നു മാവേലിക്കര എസ്.എൻ.ഡി.പി. യോഗം ടി.കെ. മാധവൻ സ്മാരക യൂണിയൻ ഹാളിൽ (പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം) നടക്കും. നിലവിലുള്ള അംഗങ്ങൾക്കും മാതൃഭൂമി സീഡ് പദ്ധതിയുമായി സഹകരിക്കാനാഗ്രഹിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകർക്കും പങ്കെടുക്കാം.
ഫോൺ: 9495919720.
August 02
12:53
2022