മാതൃഭൂമി സീഡ് അധ്യാപക ശില്പശാല
മാവേലിക്കര: മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല മാതൃഭൂമി സീഡ് അധ്യാപക ശില്പശാല മാവേലിക്കര ഡി.ഇ.ഒ. പി. സുജാത ഉദ്ഘാടനം ചെയ്തു. മാവേലിക്കര എസ്.എൻ.ഡി.പി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ്കുമാർ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും മേഖലാ തലവനുമായ തോമസ് പി. കുര്യാക്കോസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബി. വിജയ്, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.രാജേഷ് എന്നിവർ സംസാരിച്ചു. മാതൃഭൂമി സബ് എഡിറ്റർ ജി. വേണുഗോപാൽ, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. 150 ഒാളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു. കാർഷികം, ജലം, ഊർജസംരക്ഷണം, സുരക്ഷ, ശുചിത്വം, ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണു മുൻഗണന.
August 02
12:53
2022