SEED News

പ്രകൃതിസംരക്ഷണദിനം ആചരിച്ചു

വീയപുരം: പ്രകൃതിസംരക്ഷണദിനത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പേപ്പർ കവറുകളും തുണിസഞ്ചികളും നിർമിക്കുന്ന യൂണിറ്റ് തുടങ്ങി. തയ്യൽ അറിയാവുന്ന രക്ഷിതാക്കളുടെ സഹായത്തോടെയാണ് തുണിസഞ്ചി നിർമിക്കുന്നത്. കവറുകളും സഞ്ചികളും സമീപത്തെ കടകൾ വഴി വിതരണംചെയ്യാനാണ് പദ്ധതി. പരിസ്ഥിതി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കോ-ഓർഡിനേറ്റർ പി.കെ. മനേക, ബി. ഷൈനി, എ.എസ്. ശാരിക, പി. നിഷ, വി.എസ്. അനുമോൾ, പ്രിൻസിമോൾ എന്നിവർ നേതൃത്വം നൽകി.

August 09
12:53 2022

Write a Comment