SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല

ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഹാളിൽ നടന്നു. മാതൃഭൂമി ചീഫ്‌സബ് എഡിറ്റർ സംജദ്‌നാരായണൻ, ശുചിത്വമിഷൻ സ്റ്റേറ്റ് റിസോഴ്‌സ് കോ ഓർഡിനേറ്റർ ആർ. വേണുഗോപാൽ, സീഡ് ജില്ലാ കോ ഓർഡിനേറ്റർ കീർത്തികൃഷ്ണൻ എന്നിവർ ക്ലാസ്‌ നയിച്ചു. കൃഷി, ജലം, ഊർജസംരക്ഷണം, സുരക്ഷ, ശുചിത്വം, ആരോഗ്യം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് സീഡ് മുൻഗണന നൽകുന്നത്. വിവിധ സ്കൂളുകളിലെ സീഡ് കോ ഓർഡിനേറ്റർമാരായ  രജനിസജീവ്, ജയിംസ് ആന്റണി, സി.കെ. ബീന, കെ.ടി. ലിസി എന്നിവർ സീഡനുഭവങ്ങൾ പങ്കുവെച്ചു.       

August 09
12:53 2022

Write a Comment