വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു
കായംകുളം: നടയ്ക്കാവ് എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികൾ മാങ്കോസ്റ്റീൻ തൈ നട്ടു. ഹെഡ്മാസ്റ്റർ ഗോപീകൃഷ്ണൻ, സീഡ് കോഡിനേറ്റർ കെ.ജി. ലേഖ, അധ്യാപകരായ ഓമനക്കുട്ടൻ, രഞ്ജിത, ലേഖ പി. നായർ, ബിന്ദു എന്നിവർ നേതൃത്വം നൽകി.
July 17
12:53
2024