reporter News

ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്


കൊയിലാണ്ടി : മൂടാടി ഗ്രാമപഞ്ചായത്തിലെ വെള്ളറക്കാട് ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കണ്ണഞ്ചേരി  കുളത്തിൻ്റെ ഇപ്പോഴുള്ള അവസ്ഥ പരിതാപകരമാണ്. സമീപങ്ങളിൽ നിന്നും  മാലിന്യങ്ങൾ വന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ കുളമുള്ളത് .സമീപവാസികൾ  ഉത്തരവാദിത്വപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും  വലിയ പുരോഗതിയൊന്നും  ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കുളം  മലിനമായതോടെ  പരിസര പ്രദേശങ്ങളിലെ കിണർവെള്ളം   ഉപയോഗ ശൂന്യമാവുകയും  ആരോഗ്യ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലതരം  രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ ജലാശയത്തിൻ്റെ ശോചനീയാവസ്ഥ സമീപവാസികളിൽ ഭീതിപടർത്തുന്നു.സമീപത്തുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും  മറ്റും  നീന്തൽ പരിശീലനം നടത്താനും   മത്സ്യകൃഷിക്കും  വളരെ അനുയോജ്യമാണ് ഈ ജലാശയം . കണ്ണായ സ്ഥലത്ത് കാണാതെ പോകുന്ന ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകാൻ പ്രയത്നം  തുടരുകയാണ് സമീപവാസികൾ. ഈ ശോചനീയാവസ്ഥക്ക് അധികാരികൾ വേണ്ടനടപടി സ്വീകരിക്കണം എന്നാണ് ജനങളുടെ ആവശ്യം.
ഋതുലക്ഷ്മി എം.കെ
ബി.ഇ.എം.യു.പി. സ്കൂൾ
കൊയിലാണ്ടി.

January 11
12:53 2025

Write a Comment