SCHOOL EVENTS

4. മാതൃഭൂമി സീഡ് – നക്ഷത്രവനം പദ്ധതി

മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ആഗസ്റ്റ് 17-ന് വട്ടിയൂർക്കാവ് സരസ്വതീ വിദ്യാലയയിൽ നടന്നു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.മുരളീധര൯ എം.എൽ.എ., മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി.ചന്ദ്ര൯, വൈദ്യരത്നം ഔഷധശാല ഡയറക്റ്റർ അഷ്ടവൈദ്യ൯ ഇ.ടി.നീലകണ്ഠ൯ മൂസ്സ്, ജനറൽ മാനേജർ കെ.ശ്രീകുമാർ, സരസ്വതീവിദ്യാലയ ചെയർമാ൯ ജി.രാജ്മോഹ൯, സെക്രട്ടറി ശ്രീമതി ദേവീമോഹ൯, പ്രി൯സിപ്പാൾ ശ്രീമതി ഷൈലജ ഒ.ആർ എന്നിവർ പങ്കെടുത്തു. സരസ്വതീ വിദ്യാലയത്തിന്റെ അങ്കണത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജന്മനക്ഷത്ര വൃക്ഷത്തൈ നട്ടു തുടർന്ന് നക്ഷത്രവനം കൈപ്പുസ്തകം ആരോഗ്യമന്ത്രിക്കു നൽകി ഇ.ടി. നീലകണ്ഠ൯ മൂസ്സ് പുസ്തകം പ്രകാശനം ചെയ്തു. രാജ്യത്തെ മെട്രോ നഗരങ്ങൾ ഉൾപ്പെടെ 144 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

December 14
12:53 2017

Write a Comment