ജല സംരക്ഷണ പ്രവർത്തനം
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്‌കൂളുകളിലെ സിഡ് ക്ലബിന്‍െ്‌റ നേതൃത്വത്തില്‍ ജല സംരക്ഷണ പ്രവർത്തനം നടന്നു. ജലസംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായി സീഡ് അംഗങ്ങൾ ഇഞ്ചിക്കലാർ സന്ദർശിക്കുകയും ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നും ബോധവൽക്കരിക്കുന്ന പോസ്റ്റർ പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശവാസികളായ നിരവധിപേർ പ്രസ്തുത പരിപാടിക്ക് സാക്ഷ്യം വഹിച്ചു .
February 01
12:53
2018