SCHOOL EVENTS

വിദ്യോദയ ചുമർമാസിക

പതിറ്റാണ്ടുകളായി വിദ്യോദയയിൽ പ്രസിദ്ധീകരിക്കുന്ന ചുമർമാസിക പ്രസിദ്ധമാണ്. ഈ വർഷത്തെ ചുമർമാസികയുടെ വിഷയം പ്രകൃതി സംബന്ധമായിരുന്നു. ചക്കയെക്കുറിച്ചുള്ള എഴുത്തോല ഏവരുടെയും ശ്രദ്ധയാകർഷിച്ചു. അതോടൊപ്പം തന്നെ കിളിക്കൊഞ്ചൽ എന്ന പേരിൽ 3 മുതൽ 9 വരെ ക്ലാസ്സിലെ കുട്ടികൾ പ്രകൃതിയെകുറിച്ചെഴുതിയ കഥകളുടെയും കവിതകളുടെയും കയ്യെഴുത്തു മാഗസിന്റെ പ്രസിദ്ധീകരണവും നടന്നു. നാടൻ പൂക്കളെ കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിനു വേണ്ടി അവർ തന്നെ തയ്യാറാക്കിയ ആൽബത്തിന്റെ പ്രകാശനകർമ്മവും നിർവഹിക്കുകയുണ്ടായി.

January 07
12:53 2019

Write a Comment