SCHOOL EVENTS

മട്ടന്നൂര്‍ എച്ച് എച്ച് എസ് ലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ - അന്നം തരുന്ന അറിവ് : സ്കൂളില്‍ ഒരു കൃഷിയിടം , ഇലകൃഷിത്തോട്ടം, കരനെല്‍കൃഷി, എന്‍റെ വീട് എന്‍റെ കൃഷി

മട്ടന്നൂര്‍ എച്ച് എച്ച് എസ് ല്‍ അഞ്ഞൂറിലധികം ഗ്രോഭാഗുകളിലായി തുടക്കം കുറിച്ച ജൈവപച്ചക്കറി കൃഷിയ്ക്ക് നൂറുമേനി വിളവ്‌. ജൈവ പച്ചക്കറി തോട്ടത്തിന്‍റെ വിളവെടുപ്പ് ബഹുമാനപെട്ട എം. പി. ശ്രീമതി ടീച്ചര്‍ നിര്‍വഹിച്ചു. വെണ്ട, വഴുതന, ക്യാബേജ്,ചീര, കോളിഫ്ലവര്‍, തക്കാളി, കാന്താരിമുളക് എന്നിവയാണ് ഗ്രോ ബാഗുകളില്‍ നട്ടുപിടിപ്പിച്ചത്‌. സ്കൂള്‍ ഗ്രൌണ്ട് നു താഴെ 50-ഓളം സെന്‍റില്‍ വെള്ളരി, കുമ്പളം, ചീര എന്നിവയും നട്ടുവളര്‍ത്തി. കൂടാതെ ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ഒരു ഏക്കറോളം സ്ഥലത്തെ കരനെല്‍കൃഷിയുടെ നടീല്‍ ഉത്സവം കൃഷി ഓഫീസര്‍ കെ രാഗേഷും വിളവെടുപ്പ് മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ ശ്രീമതി അനിത വേണുവും നിര്‍വഹിച്ചു. സ്കൂള്‍ പച്ചക്കറി തോട്ടത്തില്‍ നിന്നും ലഭിച്ച ഊര്‍ജം ഉപയോഗിച്ച് സീഡ് ക്ലബ്‌ അംഗങ്ങള്‍ വീടുകളിലും ചെറിയ അടുകളത്തോട്ടം ഉണ്ടാക്കി.

February 09
12:53 2019

Write a Comment