SCHOOL EVENTS

പ്രകൃതിയ്ക്ക് കാവലാകുവാൻ സീഡ് പോലീസ്

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലും സമൂഹത്തിലും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രകൃതിയുടെ കാവൽക്കാരാകുവാൻ സീഡ് പോലീസ് രൂപീകരിച്ചു. മുപ്പത് അംഗങ്ങൾ ഉള്ള സീഡ് പോലീസ് ഭക്ഷണം പാഴാക്കാതിരിക്കുക, വിദ്യാർത്ഥികൾ വെള്ളം കുടിക്കുന്നത് ഉറപ്പു വരുത്തുക, ജല ദുരൂപയോഗം തടയുക, പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ പ്രവർത്തിക്കുക, മാലിന്യ നിക്ഷേപം തടയുക, കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുക എന്നിവയാണ് പ്രധാന ചുമതലകൾ. സീഡ് കോ ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ. സീഡ് ക്ലബ്ബ് അംഗങ്ങളായ ബേസിൽ പൗലോസ്, ക്രിസ്റ്റി തോമസ് എന്നിവർ നേതൃത്വം നൽകി.

July 23
12:53 2019

Write a Comment