SCHOOL EVENTS

എന്റെ തെങ്ങ് നാടിന്റെ സ്വത്ത് " പദ്ധതിക്ക് തുടക്കമായി

സി ബി എം സ്കൂളിൽ "എന്റെ തെങ്ങ് നാടിന്റെ സ്വത്ത് " പദ്ധതിക്ക് തുടക്കമായി സി ബി എം സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന പരിപാടിയായി എന്റെ തെങ്ങ് നാടിന്റെ സ്വത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ നിർവഹിച്ചു .സ്കൂൾ അങ്കണത്തിൽ തെങ്ങിൻ തൈകൾ നട്ടു കൊണ്ട് പദ്ധതിക്ക് തുടക്കമായി. ഭൂമിയുടെ കാവലാളായ് ഓരോ സീഡ് പരിസ്ഥിതി പ്രവർത്തകരും മാറേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോദ്ധ്യപ്പെടുത്തി തുടർന്ന് സ്കൂൾ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ നടന്നു .ഓരോ സീഡ് പ്രവർത്തകരും വീട്ടിൽ ഒരു തെങ്ങ് വീതം നട്ട് പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു .ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ.ഉണ്ണികൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി സ്മിത.ബി. പിള്ള ,അദ്ധ്യാപകരായ ആർ.സന്തോഷ് ബാബു ,വി.വിജയകുമാർ ,എസ്. ജയകുമാർ ,ആർ സുരേന്ദ്രകുറുപ്പ് ,എസ്.രാജേഷ് ,' എസ് ' ലേഖ ,ലക്ഷമി ,എസ്.സുനിത ,സീഡ് കോർഡിനേറ്റർ ആർ.സിനി എന്നിവർ സംസാരിച്ചു.

July 25
12:53 2019

Write a Comment